വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശമാർ

Tuesday 19 May 2026 12:00 AM IST

തിരുവനന്തപുരം : യു.ഡി.എഫ് സർക്കാർ വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശാ സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. കുറച്ചു കൂടി വർധന പ്രതീക്ഷിച്ചിരുന്നു. 21,000 രൂപയായിരുന്നു ആവശ്യം. സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷക്കാലം നടത്തിയ സമരത്തിന്റെ വിജയമാണെന്ന് ആശാ സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു.