അട്ടപ്പാടി മധു വധക്കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്

Sunday 31 May 2026 4:01 PM IST

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുടുംബം സുപ്രീംകോടതിയിലേക്ക്. ഇതുസംബന്ധിച്ച് നിയമസഹായം തേടി മധുവിന്റെ കുടുംബം അടുത്തയാഴ്ച്ച മുഖ്യമന്ത്രി വിഡി സതീശനെ കാണും.സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരാനുള്ള തീരുമാനത്തിലാണ് കുടുംബം.

അപ്പീല്‍ പോകാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഭയത്തോടെയാണ് ജീവിക്കുന്നതെന്നും കുടുംബം പറയുന്നു. മധു അനുഭവിച്ചതുപോലൊരു വേദന ഇനി ആരും അനുഭവിക്കാതിരിക്കാനാണ് നിയമപോരാട്ടമെന്നും അവർ വ്യക്തമാക്കി.

മധു വധക്കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചിരുന്നു.കേസിൽ പന്ത്രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷയുമാണ് വിധിച്ചത്. എന്നാൽ കേസിലെ കേസിലെ ഒന്നാം പ്രതി, നാലാം പ്രതി, 11ാം പ്രതി എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് കുടുംബം സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുന്നത്.