അജിത് കുമാറിന് എതിരെ റിപ്പോർട്ടില്ല: ചെന്നിത്തല
Monday 01 June 2026 1:02 AM IST
ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ പ്രാഥമിക റിപ്പോർട്ട് തിരുത്തിയെന്ന ആരോപണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എസ്.ഐ.ടി റിപ്പോർട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോർട്ടിൽ ഇല്ലാത്ത കാര്യത്തിൽ എങ്ങനെ നടപടിയെടുക്കും. കൂടുതൽ കാര്യങ്ങൾ അന്തിമ റിപ്പോർട്ട് വന്നശേഷം പരിശോധിക്കും. കേസിൽ നിയമപരമായ കാര്യങ്ങൾ ചെയ്യും. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കേസിൽ ഇടപെടാറില്ല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ശ്രമിച്ചവരുടെ മേൽ നിയമം പ്രവർത്തിക്കുന്നുവെന്ന് കണ്ടാൽമതി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം നിയമത്തിന് മുകളിലല്ലല്ലോ.