എസ്. ഷംനാദ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
Tuesday 12 May 2026 12:00 AM IST
തിരുവനന്തപുരം: ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ സിവിൽ ജഡ്‌ജുമായ എസ്. ഷംനാദ് എറണാകുളത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി നിയമിതനായി. 2023 മേയ് മുതൽ തലസ്ഥാനത്ത് ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയായിരുന്നു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും നിയമ സഹായം ലഭ്യമാക്കാൻ പ്രത്യേക അദാലത്തുകളും ക്യാമ്പെയിനുകളും സംഘടിപ്പിച്ചിരുന്നു. 2023- 24ൽ മികച്ച ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്കുള്ള രണ്ടാം സ്ഥാനവും, വിചാരണത്തടവുകാരുടെ റിവ്യൂ കമ്മിറ്റി കാമ്പയിനിംഗിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.