ആരും എത്താതെ 'കോക്രോച്ച് മീറ്റ് അപ്'

Monday 01 June 2026 12:59 AM IST

കൊച്ചി: 'കോക്രോച്ച് ജനതാ പാർട്ടി"യുടെ (സി.ജെ.പി) ആദ്യ ദക്ഷിണേന്ത്യൻ സംഗമം ഇന്നലെ കൊച്ചിയിൽ നടക്കുമെന്നത് വെറും ആഭ്യൂഹം മാത്രമായി. ഇന്നലെ വൈകിട്ട് മൂന്നിന് മറൈൻഡ്രൈവിൽ സി.ജെ.പി അനുഭാവികൾ ഒത്തുചേരുമെന്നായിരുന്നു പ്രചാരണമെങ്കിലും ആരും എത്തിയില്ല. സി.ജെ.പി കൊച്ചി മീറ്റ് അപ്പ് എന്ന ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രചരിച്ചത് വ്യാജ സന്ദേശമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.