മുഖ്യമന്ത്രിയായതിനുശേഷമുള്ള ആദ്യ പിറന്നാൾ; സ്വന്തം മണ്ഡലത്തിൽ ആഘോഷിച്ച് വി ഡി സതീശൻ
Sunday 31 May 2026 3:24 PM IST
കൊച്ചി: 62ാം ജന്മദിനം ആഘോഷിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സ്വന്തം മണ്ഡലമായ പറവൂരിലാണ് അദ്ദേഹം ജന്മദിനമാഘോഷിച്ചത്. ഇന്നുരാവിലെ പറവൂരിലെ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ സ്‌കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് കർമ്മത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ സ്‌കൂളിലെ പിടിഎ, എസ്‌എംസി സ്റ്റാഫ് അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിക്കായി ജന്മദിന കേക്ക് എത്തിക്കുകയായിരുന്നു.
പ്രധാനാദ്ധ്യാപിക റാണി മേരി മാതയും പിടിഎ ഭാരവാഹിയായ ബി അനിൽ കുമാറും ചേർന്ന് സ്‌കൂളിലെ വേദിയിലേയ്ക്ക് കേക്ക് കൊണ്ടുവന്നു. തുടർന്ന് മുഖ്യമന്ത്രി കേക്ക് മുറിക്കുകയും വേദിയിലുണ്ടായിരുന്ന വിദ്യാർത്ഥിക്ക് മധുരം നൽകി സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. നിരവധി നാട്ടുകാരും മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ നേരാനെത്തിയിരുന്നു.