മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി, നിയമിച്ചത് 20 പേരെ

Friday 22 May 2026 10:29 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം പൂര്‍ത്തിയായി. 20 പേരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ശ്രീകുമാര്‍ ടിയെയാണ് നിയമിച്ചിരിക്കുന്നത്. സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായും നിയമിച്ചു. തിലകന്‍ കെ.പി.കെ, അനീഷ് അനിരുദ്ധന്‍, മോഹനചന്ദ്രന്‍ എന്നിവര്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരാണ്.

പേഴ്‌സണല്‍ സ്റ്റാഫ് - തസ്തിക

ശ്രീകുമാര്‍ ടി - സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി

സീജി കടയ്ക്കല്‍ - പ്രസ് സെക്രട്ടറി

റോയ് മാത്യു - മീഡിയ സെക്രട്ടറി

തിലകന്‍ കെപികെ - അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

അനീഷ് അനിരുദ്ധന്‍ - അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

മോഹനചന്ദ്രന്‍ എംഎസ് - അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

പത്മകുമാര്‍ എം - അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

എബിമോന്‍ പിഎ - അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

മനോജ്കുമാര്‍ പി.എന്‍ - അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

ജാഫര്‍ഖാന്‍ എസ് -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

ജയചന്ദ്രന്‍ എ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

പ്രകാശ് ഒ.റ്റി. -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി

വിനീത് റ്റി.സി. പേഴ്സണല്‍ അസിസ്റ്റന്റ്

എം. ബി. സുരേഷ് ബാബു - അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്

പ്രശാന്ത് എം.കെ- അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്

വി. കെ. കമറുദ്ദീന്‍- അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്

ഹരിനാഥ് കെ. - അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ്

ജയകുമാര്‍ എസ്. സെക്ഷന്‍ ഓഫീസര്‍

ജോസഫ് റ്റി.ഡി.-ക്ലാര്‍ക്ക്

ആഷിഫ് വി.ജെ- ക്ലാര്‍ക്ക്