കടയ്ക്കലിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: മരണം വിദേശത്തേക്ക് പോകാനിരിക്കെ
Saturday 23 May 2026 1:04 PM IST
കൊല്ലം: വിദേശത്തേക്ക് പോകാനിരിക്കെ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശികളായ സുഗതൻ, ഭാര്യ ലത എന്നിവരാണ് മരിച്ചത്. ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വർഷങ്ങളോളമായി വിദേശത്ത് താമസിക്കുന്നവരാണ് ഇരുവരും. ജോലിയും വിദേശത്താണ്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.