SignIn
Kerala Kaumudi Online
Saturday, 23 May 2026 1.54 PM IST

തൃശൂരിൽ ആനയിടഞ്ഞ സംഭവം; പ്രതിഷേധവുമായി ബിജെപി നേതാവും നാട്ടുകാരും രംഗത്ത്

elephant

തൃശൂർ: രണ്ടുമണിക്കൂർ നേരം തൃശൂർ നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തിയ ആനയെ ഒടുവിൽ തളച്ചു. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇന്ന് രാവിലെ വിയ്യൂരിൽ ഇടഞ്ഞത്. ജനവാസമേഖലയിൽ ആനയിടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വിരണ്ട ആന കാറും ഓട്ടോയും ബെെക്കും കുത്തിമറിച്ചിട്ടു. വിയ്യൂരിൽ നിന്ന് രണ്ടര കിലോമീറ്ററോളം ഓടിയശേഷം ഒരു വീടിന്റെ പിന്നിൽ ആന നിലയുറപ്പിച്ചു. പിന്നാലെയാണ് തളച്ചത്.

സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ആനയെ പ്രദേശത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് ബി ഗോപാലാകൃഷ്ണൻ പറഞ്ഞു. ആന വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ജില്ലാ ഭരണകൂടം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ വീട്ടിന് മുന്നിൽ ജോലി ചെയ്യുന്ന നാല് പേരുടെ ബെെക്ക് തകർത്തെന്നും ബി ഗോപാലാകൃഷ്ണൻ പറഞ്ഞു.

ആന ഇടഞ്ഞ് ഏറെനേരമായിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പട്ടിയെ കണ്ട് ഭയപ്പെട്ടാണ് ആന ഓടിയതെന്നാണ് പാപ്പാൻ പറഞ്ഞത്. എന്നാൽ ആന ഇടയാൻ കാരണം പാപ്പന്റെ മർദ്ദനമാണെന്നും നാട്ടുകാർ പറയുന്നു. ആനയുടെ ചെവിയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. സംഗീത എന്ന സ്ത്രീ സഞ്ചരിച്ചിരുന്ന കാറാണ് ആന നശിപ്പിച്ചത്. പല വീടുകളുടെയും മതിലും ആന തകർത്തു. സ്ഥിതിഗതികൾ നിയന്ത്രണത്തിലായിട്ടില്ലെന്നാണ് വിവരം. ആന ഇപ്പോൾ ശാന്തനാണ്. ആനയെ ഇപ്പോൾ ലോറിയിൽ കയറ്റിയിട്ടുണ്ട്. കൊല്ലത്തേക്ക് കൊണ്ടുപോകാനാണ് സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA