ഫ്ലക്‌സിൽ നിന്ന് കെ.സിയെ വെട്ടി

Sunday 10 May 2026 2:54 AM IST

കോട്ടയം: കോട്ടയത്ത് കോൺഗ്രസ് നേതാക്കളുടെ ഫ്ലക്‌സിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മുഖം വെട്ടിമാറ്റി. തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാപിച്ച ഫ്ലക്‌സ് ബോർഡിൽ കെ.സി.വേണുഗോപാൽ,​വി.ഡി.സതീശൻ,സണ്ണി ജോസഫ്,രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇതിൽ കെ.സിയുടെ മുഖം മാത്രം വെട്ടിമാറ്റുകയായിരുന്നു. വാർത്തയായിട്ടും ഇവ നീക്കം ചെയ്‌തില്ല. പല സ്ഥലത്തും കെ.സിയുടെ ചിത്രമുള്ള ഫ്ലക്‌സ് ബോർഡ് കീറി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പകരം സതീശൻ നായകനാകണമെന്ന പുതിയ ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു.