അമ്പലപ്പുഴ മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ നിര്യാതനായി
അമ്പലപ്പുഴ: അമ്പലപ്പുഴ പേട്ടസംഘം മുൻ സമൂഹപ്പെരിയോനും രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ (93) നിര്യാതനായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റ് രക്ഷാധികാരിയുമായിരുന്നു . 21വർഷം എരുമേലി പേട്ടതുള്ളലിനും ശബരിമല തീർത്ഥാടനത്തിനും അമ്പലപ്പുഴ സംഘത്തെ നയിച്ചു. 350-ൽ അധികം തവണ ശബരിമല ദർശനം നടത്തിയിട്ടുണ്ട്. 200ൽപ്പരം ആഴിപൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കൊവിഡ് കാലം മുതൽ ശബരിമലദർശനം നടത്തിയിരുന്നില്ല. കരുവാറ്റ എസ്.കെ.വി എൻ.എസ്.എസ് സ്‌കൂൾ റിട്ട.അദ്ധ്യാപകനാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി ,അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതയായ സുകുമാരിയമ്മയാണ് ഭാര്യ. മക്കൾ : കെ.സി.ഹരികുമാർ (വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കണിച്ചുകുളങ്ങര), കെ.സി.കൃഷ്ണകുമാർ (അസി.എഡിറ്റർ, മാതൃഭൂമി,കോഴിക്കോട് ). മരുമക്കൾ : എസ്.മഞ്ജുഷ ( മജിസ്ട്രേട്ട് കോടതി ഹരിപ്പാട് ) , ടി.ആർ.ജയദേവി (ഭാരതീയ വിദ്യാഭവൻ രാമനാട്ടുകര). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.