എം.മുകുന്ദനെ വിമർശിച്ച് ടി. പത്മനാഭൻ
Sunday 26 January 2025 2:38 AM IST
കണ്ണൂർ: പൊതുവേദിയിൽ എം. മുകുന്ദനെ വിമർശിച്ച് ടി. പത്മനാഭൻ. നിയമസഭ സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് എം. മുകുന്ദൻ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു വിമർശനം. ജനനന്മയ്ക്കായി എഴുത്തുകാർ സർക്കാരിന്റെ കൂടെ നിൽക്കണമെന്ന് എം. മുകുന്ദൻ പറഞ്ഞിതിനെതിരെ പേര് പറയാതെയായിരുന്നു ടി. പത്മനാഭന്റെ വിമർശനം. എഴുത്തുകാരന്റെ കടമ സത്യത്തിനൊപ്പം നിലകൊള്ളുകയെന്നതും നീതിയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുകയെന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.