കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ കഴിയട്ടെ: കാതോലിക്കാ ബാവ

Friday 15 May 2026 1:28 AM IST

കോട്ടയം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് വികസനവഴിയിൽ കേരളത്തെ പുതുദിശയിലേക്ക് നയിക്കാൻ കഴിയട്ടെയെന്ന് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ജനത്തെ മറന്നുള്ള വികസനമല്ല ജനത്തെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു.