'നീ​​തി​​ക്കു​​പോ​​ലും മ​​തം ത​​ട​​സ​​മാ​​ണോ?' മുനമ്പം ഭൂമി പ്രശ്നത്തിൽ വഖഫ് ബോർഡിനും സർക്കാരിനുമെതിരെ ദീപിക

Monday 25 May 2026 10:18 AM IST

കൊച്ചി: വഖഫ് ഭൂമി തർക്കങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ച് കത്തോലിക്ക മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ രൂക്ഷവിമർശനമാണ് മുഖപ്രസംഗത്തിലുള്ളത്.

തങ്ങളുടേതെന്ന് തോന്നുന്ന ഏത് സ്വത്തും വഖഫ് നിയമങ്ങൾ ഉപയോഗിച്ച് കൈവശപ്പെടുത്താൻ സാധിക്കുന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ രാജ്യത്തിന്റെ മതേതര ഘടനയ്ക്ക് വലിയ ഭീഷണിയാണെന്നും മുഖപ്രസംഗത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. വഖഫ് ബോർഡിന്റെ ഈ നീക്കം മുനമ്പത്തെ 610 കുടുംബങ്ങളെയും മതേതര കേരളത്തെയും പരസ്യമായി വെല്ലുവിളിക്കുന്നതാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

പ്രതിപക്ഷ നേതാവായിരുന്നപ്പോൾ യുഡിഎഫ് അധികാരത്തിലെത്തിയാൽ മുനമ്പം പ്രശ്നം 10 മിനിറ്റുകൊണ്ട്' പരിഹരിക്കാമെന്ന് വി.ഡി. സതീശൻ നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ചുള്ള മുഖപ്രസംഗത്തിൽ കെ-റെ​​യി​​ൽ വി​​ജ്ഞാ​​പ​​ന​​വും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ലും റദ്ദാക്കിയ സർക്കാർ നടപടിയെയും പരാമർശിച്ചു. നീ​​തി​​ക്കു​​പോ​​ലും മ​​തം ത​​ട​​സ​​മാ​​ണോ എന്ന് ചോദിച്ച മുഖപ്രസംഗത്തിൽ സ​​ർ​​ക്കാ​​രി​​ന്റെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ളു​​പ്പ​​മ​​ല്ലേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്റെ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളെന്നും കൂട്ടിച്ചേർത്തു.

മുനമ്പത്ത് സ്ഥാപിച്ചിരിക്കുന്ന വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആഹ്വാനം ചെയ്ത മുഖപ്രസംഗത്തിൽ പ്രദേശവാസികൾക്ക് നീതി ലഭിക്കുന്നതുവരെ ജനങ്ങൾ കടപ്പുറത്ത് സമരരംഗത്തുണ്ടാകുമെന്നും വ്യക്തമാക്കി. 2025ൽ ​​ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ ക​​ഴി​​ഞ്ഞ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് മു​​ന​​മ്പത്തു​​കാ​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നുവെന്നും മുഖപ്രസംഗത്തിൽ പറഞ്ഞു.​​

വഖ​​ഫ് ബോ​​ർ​​ഡി​​ന്റെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മു​​ന​​മ്പത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണമെന്നും അ​​തു​​വ​​രെ 10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്റെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കും. എ​​ങ്ങോ​​ട്ടും പോ​​കി​​ല്ലെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി.