ജി.സുധാകരന് വരവേൽപ്പ്
Tuesday 19 May 2026 12:00 AM IST
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ നിയുക്ത എം.എൽ.എമാരായ ജി.സുധാകരൻ, വി.കുഞ്ഞികൃഷ്ണൻ, കെ.കെ. രമ എന്നിവർക്ക് ലഭിച്ചത് ആവേശകരമായ വരവേൽപ്പ്. കോൺഗ്രസ് നേതാവ് കെ.സുധാകരൻ വൈകി എത്തിയതിനാൽ ഇദ്ദേഹത്തിന് ഇരിപ്പിടം കിട്ടിയില്ല. ഇതിനിടെ വേദിയിലിരുന്ന പിണറായി വിജയനെ കൈകൂപ്പി അഭിവാദ്യം ചെയ്തതും പിണറായി തിരികെ അഭിവാദ്യം ചെയ്തതും വേറിട്ടകാഴ്ചയായി.