കൊല്ലം - വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ സ്ഥിരപ്പെടുത്തി
Wednesday 13 May 2026 1:21 AM IST
തിരുവനന്തപുരം: കൊല്ലത്ത് നിന്ന് വിശാഖപട്ടണത്തിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്പെഷ്യൽ ട്രെയിൻ (നമ്പർ 08539/0540) റെഗുലർ സർവ്വീസായി സ്ഥിരപ്പെടുത്തി. ഇന്നലെ മുതൽ ഇത് പതിവ് ട്രെയിനായി പുതിയ നമ്പറിട്ട് സർവ്വീസ് തുടങ്ങി. പുതിയ ട്രെയിൻ നമ്പർ 18501/18502.
വിശാഖപട്ടണത്ത് നിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 8.20ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2.50ന് കൊല്ലത്തെത്തും.മടക്കസർവ്വീസിൽ കൊല്ലത്ത് നിന്ന് ബുധനാഴ്ചകളിൽ വൈകിട്ട് 5.20ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11ന് വിശാഖപട്ടണത്തിലെത്തും. ഓരോന്ന് വീതം സെക്കൻഡ് എ.സി,തേർഡ് എ.സി കോച്ചുകളും, നാല് തേർഡ് എ.സി എക്കണോമി ക്ളാസ് കോച്ചുകളും, ആറ് സ്ളീപ്പർ, നാല് ജനറൽ കോച്ചുകളുമുണ്ടാകും.