പീഡനക്കേസ്: പ്രശോഭിന്റെ മുൻകൂർ ജാമ്യഹർജി മാറ്റി

Wednesday 13 May 2026 1:11 AM IST

കൊച്ചി: ദളിത് യുവതിയെ ജോലി വാഗ്ദാനംചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എം. പ്രശോഭിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 19ന് പരിഗണിക്കാൻ മാറ്റി. ജാമ്യഹർജിയെ എതിർത്ത് മറുപടി സമർപ്പിക്കാൻ പരാതിക്കാരിക്ക് സമയം അനുവദിച്ചാണ് ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീമിന്റെ നടപടി. ഹർജിയിൽ കോടതി നേരത്തേ പരാതിക്കാരിക്ക് നോട്ടീസയച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് സ്പെഷ്യൽകോടതി തള്ളിയതിനെത്തുടർന്നാണ് പ്രശോഭ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.