കേരള സർവകലാശാല പരീക്ഷാ വിജ്ഞാപനം
കേരളസർവകലാശാല ജൂണിൽ നടത്തുന്ന ജർമ്മൻ എ 1 പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിഎ/ ബിഎസ്സി/ബികോം ജൂലായ് (സപ്ലിമെന്ററി 2021 2023 അഡ്മിഷൻ) & മേഴ്സിചാൻസ് (2017 & 2020 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ 25 മുതൽ ആരംഭിക്കും.
വെ.ഐ.പി.ശാസ്ത്രപഥം 9.0: രജിസ്ട്രേഷൻ ജൂൺ 8ന്
8 മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വൈ.ഐ.പി ശാസ്ത്രപഥം 9.0 പരിപാടിയുടെ രജിസ്ട്രേഷൻ ജൂൺ എട്ട് മുതൽ ആരംഭിക്കും. യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകൾ പുതുക്കിയ വിവരങ്ങൾ ജൂൺ 20ന് മുമ്പായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ.യൂസഫ് അറിയിച്ചു. പരമാവധി വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കുകയും കുറഞ്ഞത് 25ആശയങ്ങൾ ഓരോ സ്കൂളിൽ നിന്നും നൽകുകയും വേണം.ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം,ഗണിതം വിഷയങ്ങളിലെ അദ്ധ്യാപകരെ കൂടാതെ കരിയർ മാസ്റ്റർ,ഗൈഡൻസ്,ലിറ്റിൽ കൈറ്റ് അദ്ധ്യാപകർ എന്നിവരെ പരിപാടിയുടെ ഫെസിലിറ്റേറ്റർമാരായി നിയോഗിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.