കൗമുദി ടിവിയിൽ കൗണ്ടിംഗ്- ലൈവ്
Monday 04 May 2026 2:00 AM IST
വോട്ടെണ്ണൽ വിവരങ്ങളും, ഫലസൂചനകളെ ആധാരമാക്കി രാഷ്ട്രീയ വിശകലന വിദഗ്ദ്ധരും മുതിർന്ന മാദ്ധ്യമ പ്രവർത്തകരും പങ്കെടുക്കുന്ന ചർച്ചയും ഉൾപ്പെടുത്തിയുള്ള പ്രത്യേക 'കൗണ്ടിംഗ് ലൈവ്" പരിപാടി കൗമുദി ടിവിയിൽ രാവിലെ എട്ടു മുതൽ കാണാം. പ്രമുഖ രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എ. ജയശങ്കർ, അഡ്വ. എം.എസ്. വേണുഗോപാൽ, ഫക്രുദ്ദീൻ അലി എന്നിവർക്കൊപ്പം രാഷ്ട്രീയ കക്ഷി നേതാക്കളും മാദ്ധ്യമ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ചർച്ച കൗമുദി ടിവി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ നയിക്കും. വോട്ടെണ്ണൽ പൂർണമാകുന്നതുവരെ കൗണ്ടിംഗ് സ്റ്റേഷനുകളിൽ നിന്നും വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുമുള്ള തത്സമയ വിവരങ്ങൾ അറിയാം. കേരളകൗമുദി യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും കൗണ്ടിംഗ് ലൈവ് കാണാം.