റേഷൻ സമരം: മുന്നറിയിപ്പുമായി ഭക്ഷ്യ കമ്മീഷൻ
Sunday 26 January 2025 12:38 AM IST
തിരുവനന്തപുരം: റേഷൻ വിതരണം തടസപ്പെടുത്തിയാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. നാളെ മുതൽ റേഷൻ വ്യാപാരി സംഘടനകൾ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതേസമയം വ്യാപാരികൾ അവരുടെ നിലനിൽപ്പിനു വേണ്ടി സമരത്തിനിറങ്ങുമ്പോൾ നിയമനടപടികളുടെ വാളോങ്ങിക്കൊണ്ടുള്ള ഭക്ഷ്യകമ്മീഷന്റെ നടപടി ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ എം.എ.എയും ജനറൽ കൺവീനർ ജോണി നെല്ലൂരും പ്രസ്താവനയിൽ അറിയിച്ചു.