തന്റെ വോട്ട് കണക്ക് പുറത്തു വിട്ട് ശ്രീനിജിൻ
Sunday 03 May 2026 12:14 AM IST
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ പാർട്ടി കണക്കിൽ താൻ 6000 വോട്ടിന് പിന്നിലാണെന്ന് വെളിപ്പെടുത്തിയതും, തൊട്ടു പിന്നാലെ 554 വോട്ടിന് ജയിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ചതും ചർച്ചയായി. 2715 വോട്ടിനാണ് കഴിഞ്ഞ തവണ ശ്രീനിജിൻ ജയിച്ചത്.സി.പി.എം ലോക്കൽ കമ്മിറ്റികളിൽ നിന്ന് ലഭിക്കുന്ന കണക്കുകൾ പാർട്ടി നേതൃത്വം വിലയിരുത്തുകയല്ലാതെ പുറത്തു വിടാറില്ല. പാർട്ടി കണക്കുകളെ തള്ളി 554 എന്ന ചെറിയ മാർജിനിൽ ജയിക്കുമെന്ന പ്രസ്താവന പാർട്ടിക്കുള്ളിൽ വ്യാപക അമർഷത്തിനിടയാക്കി.