പ്രാതിനിദ്ധ്യമില്ലാതെ എൽ.ഡി.എഫിലെ 8 പാർട്ടികൾ
Tuesday 05 May 2026 12:45 AM IST
കൊച്ചി: സി.പി.എമ്മിനും സി.പി.ഐക്കും പുറമെ ഇടതുമുന്നണി ഘടകകക്ഷികളിൽ ആർ.ജെ.ഡി മാത്രമാണ് ഇത്തവണ നിയമസഭയിലെത്തുന്നത്. 2021ൽ സി.പി.എം, സി.പി.ഐ, കേരളകോൺഗ്രസ് (എം), ജെ.ഡി.എസ്, എൻ.സി.പി, ഐ.എൻ.എൽ, എൽ.ജെ.ഡി, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, നാഷണൽ സെക്യുലർ കോൺഫറൻസ് എന്നിങ്ങനെ 11 പാർട്ടികളിലായി 99 എം.എൽ.എമാരായിരുന്നു എൽ.ഡി.എഫിന്റെ ശക്തി.
അതേസമയം, കഴിഞ്ഞതവണ കോൺഗ്രസ്, മുസ്ലീംലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്), ആർ.എം.പി എന്നിങ്ങനെ അഞ്ച് കക്ഷികൾ മാത്രമുണ്ടായിരുന്ന യു.ഡി.എഫിന്റെ നിയമസഭാപ്രാതിനിധ്യം ആർ.എസ്.പി, സി.എം.പി എന്നിവരുൾപ്പെടെ ഏഴായി ഉയർന്നു.