തിര. തോൽവി ചർച്ച ചെയ്യാൻ സി.പി.ഐ കേന്ദ്ര നേതൃത്വം
Friday 08 May 2026 12:27 AM IST
ന്യൂഡൽഹി: കേരളത്തിൽ ഭരണം നഷ്‌ടമായത് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം സി.പി.ഐ ദേശീയ നേതൃത്വം ചർച്ച ചെയ്യും. ഇന്നുരാവിലെ ഡൽഹി അജോയ് ഭവനിൽ കേന്ദ്ര സെക്രട്ടേറിയറ്റും ഉച്ചയ്‌ക്ക് നാഷണൽ എക്‌സിക്യുട്ടീവും ചേർന്ന് പ്രാഥമിക വിലയിരുത്തൽ നടത്തും. ശനിയാഴ്ചയും ഞായറാഴ്ചയുമായി ചേരുന്ന നാഷണൽ കൗൺസിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി അവലോകനം ചെയ്യും. പാർട്ടി അംഗത്വ വിപുലീകരണം, ഭാവി പരിപാടികൾ എന്നിവയും അജണ്ടയിലുണ്ട്. കേരളത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രകാശ് ബാബു, പി.സന്തോഷ് കുമാർ എം പി, ദേശീയ എക്‌സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ് തുടങ്ങിയവർ പങ്കെടുക്കും.