വനിതകൾക്ക് സൗജന്യയാത്ര കെ.എസ്.ആർ.ടി.സിയിൽ കണക്കെടുപ്പ് തുടങ്ങി

Sunday 10 May 2026 12:35 AM IST

തിരുവനന്തപുരം: ​​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ വനിതക​ൾ​ക്ക് ​സൗ​ജ​ന്യ​ ​യാ​ത്ര​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന്റെ​ ഭാഗമായുള്ള വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് ഇന്നലെ ആരംഭിച്ചു. ടിക്കറ്റ് നൽകുമ്പോൾ സ്ത്രീയാണോ എന്ന് രേഖപ്പെടുത്താനുള്ള ഒാപ്ഷനാണ് ഉൾപ്പെടുത്തിയത്. ഇന്നലെ മുതൽ ഇത്തരത്തിലുള്ള ടിക്കറ്റ് നൽകിത്തുടങ്ങി.

ഒരാഴ്ചത്തെ യാത്രക്കാരുടെ എണ്ണത്തിൽ എത്ര സ്ത്രീകളുണ്ടെന്ന് ആദ്യം പരിശോധിക്കും. തുടർന്ന് പദ്ധതി നടപ്പാക്കുമ്പോഴുള്ള സാമ്പത്തിക ബാദ്ധ്യത കണക്കാക്കും. ഇതിനുശേഷമാകും ഏതെല്ലാം ബസുകളിൽ എത്രദൂരം വരെ സൗജന്യയാത്ര എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്.പ്രമോജ് ശങ്കറിന്റെ നിർദ്ദേശപ്രകാരം ഐ.ടി ഡെപ്യൂട്ടി ജനറൽ മാനേജരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രാഥമിക കണക്കനുസരിച്ച് ദിവസം മൂന്ന് കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. 7.16കോടിയാണ് പ്രതിദിന കളക്ഷൻ. സൗജന്യയാത്ര അനുവദിക്കുന്നതോടെ സ്ത്രീയാത്രക്കാരുടെ എണ്ണം കുത്തനെ ഉയരാനും ഇടയുണ്ട്. അതേസമയം യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതിയിൽ ഏതു വിഭാഗം ബസുകളിലാണ് സൗജന്യമെന്നതിൽ വ്യക്തതയില്ല.

ഫോട്ടോ: ഫീമെയിൽ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റ്