കുടുംബനാഥനെപ്പോലെ സ്വരചേർച്ചയില്ലായ്മ പരിഹരിക്കും: സ്പീക്കർ

Sunday 24 May 2026 12:06 AM IST

കോട്ടയം: സഭാനാഥനാണെങ്കിലും കുടുംബനാഥനെപ്പോലെ അംഗങ്ങളുടെ സ്വരചേർച്ചയില്ലായ്മ പരിഹരിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മക്കൾ തമ്മിൽ സ്വരചേർച്ചയില്ലായ്മ വന്നാൽ യോജിപ്പിച്ച് കൊണ്ടുപോകാൻ ഗൃഹനാഥൻ പരിശ്രമിക്കുന്നതു പോലെയാകും നിയമസഭയിലെ ഇടപെടൽ. 139 അംഗങ്ങൾക്കും പറയാനുള്ളത് പറയട്ടെ. അവരുടെ അവകാശം സംരക്ഷിക്കും. ജയിച്ച ടീമിന്റെ അമ്പയറാകരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉപദേശിച്ചത് സ്പീക്കർ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഉപദേശമായേ കാണുന്നുള്ളൂ. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം താൻ അമ്പയറുടെ നിഷ്പക്ഷത കാത്തു സൂക്ഷിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.