കുടിയൊഴിപ്പിക്കൽ: ഇടതുപക്ഷം തെറ്റിദ്ധാരണ പരത്തുന്നു; മന്ത്രി തുളസി

Sunday 24 May 2026 12:15 AM IST

പാലക്കാട്: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ കോടതിയോട് സാവകാശം ചോദിച്ചിട്ടുണ്ടന്ന് മന്ത്രി കെ.എ.തുളസി. കോടതിയിൽ നിന്ന് അനുകൂല

തീരുമാനമുണ്ടായില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കും. 10വർഷം അധികാരത്തിലിരുന്നിട്ട് ഒന്നും ചെയ്യാത്ത ഇടതുപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും പാലക്കാട് യു.ഡി.എഫ് നൽകിയ സ്വീകരണത്തിന് ശേഷം മന്ത്രി പറഞ്ഞു. കുടിയൊഴിപ്പിക്കൽ പുതിയ സർക്കാരിന്റെ നടപടിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇടതുപക്ഷമാണ്. പുനരധിവാസമാണ് യു.ഡി.എഫ് നയം. പത്തു വർഷമായി ഭരണം നടത്തിയിട്ടും വിഷയത്തിൽ ഇടപെടാത്തവരാണ് ഇപ്പോൾ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് ജനങ്ങൾ വിലയിരുത്തും. പാലക്കാട് മെഡിക്കൽ കോളേജിനെ പ്രവർത്തന സജജമാക്കും. മെഡിക്കൽ കോളേജിൽ നടന്ന നിയമനങളിൽ ക്രമക്കേടുണ്ടെങ്കിൽ നടപടി സ്വീകരിക്കും. . ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചറിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എംപിയും ഭർത്താവുമായ വി.കെ.ശ്രീകണ്ഠനൊപ്പം ഇറങ്ങിയ മന്ത്രിയെ പൊന്നാടയണിയിച്ചും പൂച്ചെണ്ട് നൽകിയും യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു.