ആരോഗ്യ ഇൻഷ്വറൻസ് ചർച്ചകൾ തുടങ്ങി: മന്ത്രി മുരളീധരൻ
തിരുവനന്തപുരം: യു.ഡി.എഫ് പ്രഖ്യാപിച്ച അഞ്ചിന ഇന്ദിരാ ഗ്യാരന്റിയിലുൾപ്പെട്ട 25ലക്ഷത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി മന്ത്രി കെ.മുരളീധരൻ. കോൺഗ്രസ് വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ പേരിൽ നടപ്പിലാക്കുന്ന പദ്ധതി ഉടൻ നടപ്പിലാക്കും. ജില്ലയിലെ രണ്ടാമത്തെ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടതിനേക്കാൾ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജനപ്രതിനിധിയായതാണ് സന്തോഷം നൽകുന്നതെന്നും ദുഷ്പ്രചാരങ്ങളെ അതിജീവിച്ച് വിജയം നേടാനായതിൽ ജനങ്ങളോട് നന്ദിപറയുന്നതായും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ ഡി.സുദർശനൻ അദ്ധ്യക്ഷനായി.വട്ടിയൂർക്കാവ് ചന്ദ്രശേഖരൻ, മേലത്തുമേലെ ജയചന്ദ്രൻ,പാറ്റൂർ സുനിൽ,രാജേഷ് മണ്ണാമൂല എന്നിവർ പങ്കെടുത്തു.