ബക്രീദ് അവധി: നാളത്തെ പാസ്‌പോർട്ട് അപ്പോയിൻമെന്റുകൾ ഇന്ന് നടക്കും

Wednesday 27 May 2026 12:00 AM IST

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് നാളെ അവധിയായതിനാൽ, നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പാസ്‌പോർട്ട് അപ്പോയിൻമെന്റുകളും ഇന്നത്തേക്ക് മാറ്റി. അപേക്ഷകർ രേഖകൾ സഹിതം ഇന്ന് അതത് പി.എസ്.കെ./പി.ഒ.പി.എസ്.കെ-കളിൽ ഹാജരാകണം. ഇതിനായി പ്രത്യേകം അപ്പോയിൻമെന്റ് എടുക്കേണ്ടതില്ല. സ്ഥിരീകരണത്തിനായി അപേക്ഷകർ തങ്ങളുടെ എസ്.എം.എസ്/ഇമെയിൽ പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക് rpo.kozhikode@cpo.gov.in. ഹെൽപ്പ്‌ലൈൻ നമ്പരുകൾ: 0495-2767789/0495-276693.