പൊലീസിൽ അഴിച്ചുപണി, ഇടതുനേതാവിന് വയനാട്

Sunday 31 May 2026 1:24 AM IST

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പൊലീസിലെ ഇടത് സംഘടനാ നേതാവിനടക്കം സ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പിയായ ഡി.കെ പൃഥിരാജിനെ വയനാട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. പൊലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ്.

കന്റോൺമെന്റ് അസി.കമ്മിഷണർ ജി.അജയ്‌നാഥിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റി. പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം അദ്ദേഹം അവധിയിലായിരുന്നു. കൊല്ലം റൂറലിലെ നാർകോട്ടിക് സെൽ ഡിവൈ.എസ്.പിയായ വി.ജയചന്ദ്രനെ കന്റോൺമെന്റ് എ.സി.പിയാക്കി. വയനാട് ക്രൈംബ്രാഞ്ചിൽ നിന്ന് ദിനേശ് കോറോത്തിനെ കൊല്ലം റൂറൽ നാർകോട്ടിക് സെല്ലിലേക്ക് മാറ്റി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിനെയും സെക്രട്ടറി സി.ആർ. ബിജുവിനെയും കഴിഞ്ഞ ദിവസം സ്ഥലംമാറ്റിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ മ്യൂസിയം സി.ഐയായ പ്രശാന്തിന് വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. പൊലീസ് സേനയിലെ ഇടത് അനുകൂല നേതാക്കളാണ് ബിജുവും പ്രശാന്തും പൃഥിരാജും. ബറ്റാലിയനുകളിലെ നാല് ഇൻസ്പെക്ടർമാർക്ക്

അസി. കമൻഡാന്റുമാരായി സ്ഥാനക്കയറ്റം നൽകി. കെ.രാധാകൃഷ്ണൻ, എൻ.ബിജു, എൻ.വി അഗസ്റ്റിൻ, എൻ.ബാബു പ്രദീപ് എന്നിവർക്കാണ് സ്ഥാനക്കയറ്റം.

തലസ്ഥാന ഡി.സി.പി

സി.ബി.ഐയിലേക്ക്

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം നടത്തിയ പ്രതികളെ പിടികൂടാൻ സി.പി.എം പാളയം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ സിറ്റി പൊലീസിലെ ഡി.സി.പി തപോഷ് ബസുമതാരി സി.ബി.ഐയിലേക്ക് പോവുന്നു. സി.ബി.ഐയിൽ കേന്ദ്രഡെപ്യൂട്ടേഷനിൽ പോവാൻ അനുമതിയായിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായ എച്ച്.വെങ്കടേശ് അടക്കമുള്ള ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ മാറ്റുമെന്നാണ് സൂചന. പി.വിജയനോ ദിനേന്ദ്ര കശ്യപോ ക്രമസമാധാന ചുമതലയിലെത്തിയേക്കും. വെങ്കടേശിനെ ബറ്റാലിയനിലേക്കോ ക്രൈംബ്രാഞ്ചിലേക്കോ മാറ്റാനിടയുണ്ട്.

പൊ​ലീ​സി​ലെ​ 13 എ​സ്.​പി​മാർ വി​ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഞ്ച് ​ഐ.​പി.​എ​സു​കാ​ര​ട​ക്കം​ ​പൊ​ലീ​സി​ലെ​ 13​ ​എ​സ്.​പി​മാ​ർ​ ​വി​ര​മി​ച്ചു.​ ​ഐ.​പി.​എ​സു​ദ്യോ​ഗ​സ്ഥ​രാ​യ​ ​കെ.​വി​ ​സ​ന്തോ​ഷ്,​കെ.​എ​സ്.​ഗോ​പ​കു​മാ​ർ,​കെ.​എ​ൽ.​ ​ജോ​ൺ​കു​ട്ടി,​ആ​ർ.​മ​ഹേ​ഷ്,​ ​എ.​ഷാ​ന​വാ​സ് ​എ​ന്നി​വ​രും​ ​നോ​ൺ​ ​ഐ.​പി.​എ​സ് ​എ​സ്.​പി​മാ​രാ​യ​ ​കെ.​പി​ ​അ​ബ്ദു​ൽ​ ​റ​സാ​ഖ്,​പി.​എം.​ ​പ്ര​ദീ​പ്,​പ്ര​ദീ​പ് ​എ​ൻ​ ​വാ​ൽ​സ്,​ജെ.​സ​ലിം​കു​മാ​ർ,​സി.​വി​നോ​ദ്,​വി​നോ​ദ് ​പി​ള്ള,​അ​ബ്ദു​ൾ​ ​വ​ഹാ​ബ്,​എം.​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​വി​ര​മി​ച്ച​ത്.​ ​ഇ​വ​ർ​ക്ക് ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​റ​വാ​ഡ​ ​ച​ന്ദ്ര​ശേ​ഖ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യാ​ത്ര​യ​യ​പ്പ് ​ന​ൽ​കി.

​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി എ​സ്.​ഐ​ ​റാ​ങ്ക് ​ലി​സ്റ്റിൽ നി​ന്ന് ​ഉ​ട​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ൺ​ 9​ന് ​കാ​ലാ​വ​ധി​ ​തീ​രു​ന്ന​ ​എ​സ്.​ഐ​ ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​ 43​ ​പേ​ർ​ക്ക് ​ഉ​ട​ൻ​ ​നി​യ​മ​നം​ ​ന​ൽ​കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡീ.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.2025​ ​ജൂ​ൺ​ 9​ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​റാ​ങ്ക് ​ലി​സ്റ്റി​ന്റെ​ ​കാ​ലാ​വ​ധി​ 2026​ ​ജൂ​ൺ​ 9​നാ​ണ് ​അ​വ​സാ​നി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ ​തീ​രു​മാ​ന​പ്ര​കാ​രം​ ​നൂ​റി​ലേ​റെ​ ​റാ​ങ്ക് ​പ​ട്ടി​ക​ക​ളു​ടെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടി​യെ​ങ്കി​ലും​ ​എ​സ്ഐ​ ​റാ​ങ്ക് ​പ​ട്ടി​ക​യ്ക്ക് ​ബാ​ധ​ക​മാ​യി​രു​ന്നി​ല്ല.​ ​ഇ​തോ​ടെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​തു​ട​ർ​ന്നാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക് ​ജോ​ലി​ ​ന​ഷ്ട​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​ക​രു​തെ​ന്നും​ ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.