കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ.മധു രാജിവച്ചു

Sunday 31 May 2026 1:29 AM IST

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ സ്ഥാനം കെ.മധു രാജിവച്ചു. സർക്കാർ മാറിയതിന് പിന്നാലെയാണിത്. കോർപ്പറേഷൻ ബോർഡ് അംഗമായിരിക്കെ കഴിഞ്ഞ ജൂലായിലാണ് മധു ചെയർമാനായി നിയമിക്കപ്പെട്ടത്. ഷാജി എൻ.കരുൺ അന്തരിച്ച ഒഴിവലായിരുന്നു നിയമനം.യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ചലച്ചിത്ര അക്കാ‌ഡമിയുടെ തലപ്പത്ത് തുടർ രാജികളുണ്ടായിരുന്നു. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം റസൂൽ പൂക്കുട്ടി രാജിവച്ചിരുന്നു. മധുപാൽ സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.