പൊലീസിനെതിരെ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി

Sunday 31 May 2026 1:49 AM IST

തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായതിൽ പൊലീസ് റിപ്പോർട്ട് തള്ളി ക്ഷേത്രഭരണസമിതി സർക്കാരിന് റിപ്പോർട്ട് നൽകും. ക്ഷേത്ര ജീവനക്കാർക്കിടയിലെ തർക്കമാണ് പൊലീസിന് തെറ്റായ വിവരങ്ങൾ ലഭിക്കാൻ കാരണമെന്ന് ഭരണസമിതി പറയുന്നു. സുപ്രീം കോടതിയുടെ മേൽനോ‍ട്ടത്തിലുള്ള ഭരണസമിതിയുടെ അദ്ധ്യക്ഷൻ ജില്ലാ ജഡ്ജിയാണ്. കാണാനില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്ന അമൂല്യ വസ്തുക്കളെല്ലാം ക്ഷേത്രത്തിൽ സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗം വിലയിരുത്തി. ഭരണസമിതിയെ താറടിക്കാനുള്ള ഗൂഢലോചനയാണെന്നും ആരോപിച്ചു.