കുഞ്ഞിനെ കൊന്നത് തലയ്ക്കടിച്ച്

Sunday 31 May 2026 1:49 AM IST

നെടുമങ്ങാട് : കഴിഞ്ഞ ദിവസം നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ കൊന്നത് തലയ്ക്കടിച്ചാണ്.

വെള്ളിയാഴ്ച ഉച്ചക്ക് കരഞ്ഞ് നിർബന്ധം പിടിച്ച കുഞ്ഞിന്റെ തലയ്ക്കു പിന്നിൽ അഷ്കർ ശക്തിയായി അടിച്ചു. കുഞ്ഞ് കുഴഞ്ഞു വീണതോടെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടെ കുഞ്ഞ് ഛർദ്ദിച്ചു. ശബ്ദംകേട്ട് അയൽവാസികളെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അയൽവാസികളുടെ നിർബന്ധ പ്രകാരമാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ ഉയരത്തിൽ നിന്നു തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടികൊണ്ട് നിരന്തരം മർദ്ദിച്ചിരുന്നതായും അഷ്കർ പൊലീസിനോട് സമ്മതിച്ചു. നെടുമങ്ങാട് ചുള്ളാളം സ്വദേശിയായ ഇയാൾ ടെമ്പോ ഡ്രൈവറാണ്.