ഒ.ജി.ബിജു ശബരിമല എക്സിക്യുട്ടീവ് ഓഫീസറായി തുടരും

Sunday 31 May 2026 1:51 AM IST

തിരുവനന്തപുരം:ശബരിമല എക്സിക്യുട്ടീവ് ഓഫീസറായി തുടരാൻ ഒ.ജി ബിജുവിന് അനുമതി നൽകി ദേവസ്വം ബോർഡ് ഉത്തരവുമിറക്കി.ദേവസ്വം വിജിലൻസിൽ നിന്നും ക്ലിയറൻസ് വാങ്ങാതെയാണ് നടപടി.

എക്സിക്യുട്ടീവ് ഓഫീസർ തസ്തകിയിൽ പുനർ നിയമനം നൽകാൻ ഹൈക്കോടതിയുടെ അനുമതി വേണം. ഈ അനുമതിയും വാങ്ങിയിട്ടില്ല.

പി.എസ്.പ്രശാന്ത് ദേവസ്വം ബോർഡ് ചെയർമാനായിരിക്കെ ദ്വാരപാലക ശിൽപ പാളികൾ ശബരിമലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയത് വിവാദമായിരുന്നു.ഈ സമയത്ത് ഒ.ജി ബൈജുവായിരുന്നു ശബരിമല എക്സിക്യുട്ടീവ് ഓഫീസർ. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഷ്ടാഭിഷേകം, ആടിയശിഷ്ടം നെയ് ഉൾപ്പെടെയുള്ള അഴിമതിയിൽ ആരോപണ വിധേയനാണ് ഇദ്ദേഹം.

ശബരിമല എക്സിക്യുട്ടീവ് ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം നടത്തുന്നത്. പൊതുസ്ഥലംമാറ്റത്തിൽ പുതിയ ഓഫീസറെ നിയമിക്കും. ഇതിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ നടപടി.