എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ ഇന്ന് മുതൽ

Monday 01 June 2026 1:21 AM IST

തൃശൂർ: എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിലിന് ഇന്ന് തൃശൂരിൽ തുടക്കം. മൂന്ന് ദിവസം നീളുന്ന കൗൺസിലിന്റെ ഉദ്ഘാടനം രാവിലെ പത്തിന് തൃശൂർ ടൗൺ ഹാളിൽ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ നിർവഹിക്കും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ പതാക ഉയർത്തും.

എ.ഐ.ടി.യു.സി പ്രസിഡന്റ് രമേന്ദ്രകുമാർ അദ്ധ്യക്ഷനാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി. സന്തോഷ് കുമാർ എം.പി, രാമകൃഷ്ണ പാണ്ഡെ, വഹിദ നിസാം, കെ. രാജൻ എം.എൽ.എ, ടി.ജെ.ആഞ്ചലോസ്, ആർ.പ്രസാദ്, കെ.ജി.ശിവാനന്ദൻ, ടി.കെ.സുധീഷ് തുടങ്ങിയവർ പങ്കെടുക്കും.

നാളെ വൈകിട്ട് നാലിന് നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ യുദ്ധവിരുദ്ധ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.