ദേവകിവാര്യർ സാഹിത്യപുരസ്‌കാരം അബു ജുമൈലക്ക്  

Monday 01 June 2026 1:28 AM IST

തിരുവനന്തപുരം: ദേവകി വാര്യർ സ്മാരക സാഹിത്യപുരസ്‌കാരം ആലപ്പുഴ സ്വദേശി അബു ജുമൈലക്ക് ലഭിച്ചു.പ്രോത്സാഹന സമ്മാനങ്ങൾ സന്ധ്യ ഇ, ഹരിപ്രിയ സി എന്നിവരും നേടി.ദേവകി വാര്യർ സ്ത്രീശാക്തീകരണ പഠനകേന്ദ്രം ഈ വർഷം 'യുദ്ധവും സമാധാനവും" എന്ന പ്രമേയം അടിസ്ഥാനമാക്കി കവിതാ മത്സരം നടത്തിയാണ് ജേതാക്കളെ കണ്ടെത്തിയത്.12000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഒന്നാം സമ്മാനം.7000 രൂപ വീതം പ്രോത്സാഹനസമ്മാനം.ദേവകി വാര്യരുടെ ജന്മദിനമായ 12ന് വൈകിട്ട് മൂന്നിന് സത്യൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ബോ‌ർഡ് പ്രസിഡന്റ് കെ.ജയകുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് പഠനകേന്ദ്രം പ്രസിഡന്റ് ടി.രാധാമണി, സെക്രട്ടറി ലത വാര്യർ എന്നിവർ അറിയിച്ചു.