മെത്രാൻ സമിതി സമ്മേളനം നാളെ മുതൽ

Monday 01 June 2026 1:29 AM IST

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വർഷകാല സമ്മേളനം നാളെ മുതൽ വ്യാഴാഴ്‌ച വരെ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. നാളെ രാവിലെ 10ന് സമിതി പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. റിലീജിയസ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് സാമുവേൽ ഐറേനിയോസ് അദ്ധ്യക്ഷത വഹിക്കും. ആനുകാലിക വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളും നടപടികളും ചർച്ച ചെയ്യും.