തിരു. -പളനി- പോടന്നൂർ ട്രെയിൻ സർവീസ് ബുധനാഴ്ച തുടങ്ങും

Monday 01 June 2026 1:33 AM IST

തിരുവനന്തപുരം:കേരളത്തിൽ നിന്ന് പളനി തീർത്ഥാടകർക്കുമടക്കം പ്രയോജനമാകുന്ന തിരുവനന്തപുരം- പളനി -പോടന്നൂർ പ്രതിവാര എക്സ്പ്രസ് ട്രെയിനിന് അനുമതി. പുനലൂർ, മധുര വഴിയുള്ള സർവീസിന് എൽ.എച്ച്.ബി കോച്ചുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 3ന് ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് ആദ്യ സർവീസ് പുറപ്പെടും. വ്യാഴാഴ്ച രാവിലെ 6.45 ന് പോടന്നൂരിലെത്തും. വ്യാഴാഴ്ച വൈകിട്ട് 5ന് അവിടെ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.15 ന് തിരുവനന്തപുരം നോർത്തിലെത്തും.