സംസ്ഥാനത്ത് മദ്യവില കുറച്ചു,​ 10 മുതൽ 50 രൂപ വരെ കുറയും

Tuesday 12 May 2026 12:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ബ്രാൻഡുകളുടെ മദ്യത്തിന് 10 മുതൽ 50 രൂപ വരെ വില കുറഞ്ഞു. ഓഫീസേഴ്‌സ് ചോയ്‌സ്, ഓൾഡ് മങ്ക്, ലേമൗണ്ട് ഉൾപ്പെടെയുള്ള ബ്രാൻഡുകൾ വില കുറഞ്ഞതിൽ ഉൾപ്പെടുന്നു. ടെൻഡറിൽ കമ്പനികൾ വില കുറച്ച് ക്വോട്ട് ചെയ്തതാണ് കുറവിന് കാരണം. ഇതുസംബന്ധിച്ച ബിവറേജസ് കോർപറേഷന്റെ നിർദ്ദേശം ഔട്ട്‌‌ലെറ്റുകൾക്ക് ലഭിച്ചു. ഇന്നു മുതൽ പ്രാബല്യത്തിൽ വരും.