കഴക്കൂട്ടത്തെ വെട്ടുറോഡ് മേല്‍പ്പാലം; ആശങ്കയറിയിച്ച് നാട്ടുകാര്‍

Friday 15 May 2026 6:52 PM IST

തിരുവനന്തപുരം: വെട്ടുറോഡ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തില്‍ ആശങ്ക അറിയിച്ച നാട്ടുകാരുമായി കഴക്കൂട്ടം എംഎല്‍എ വി.മുരളീധരന്‍ ചര്‍ച്ച നടത്തി.വെട്ടുറോഡ് മുതല്‍ കാവോട്ടുമുക്ക് വരെ സ്ഥലം ഏറ്റെടുക്കുന്നതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയവരെയാണ് എംഎല്‍എ നേരിട്ടെത്തി കണ്ടത്.

ഇടതുവശത്തുമാത്രം സ്ഥലം എടുക്കുന്നതിന് പകരും ഇരുവശത്തും തുല്യമായി സ്ഥലമെടുപ്പ് ഉണ്ടാകണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.വാണിജ്യ - വ്യവസായ സ്ഥാപനങ്ങള്‍ ഒന്നുമില്ലാത്ത ഗ്രാമീണ മേഖലയിലേക്ക് ഇത്ര വലിയ മേല്‍പ്പാലത്തിന്റെ ആവശ്യം ഇല്ലെന്ന നിലപാടും എംഎല്‍എയോട് നാട്ടുകാര്‍ പങ്കുവെച്ചു.

പരാതികള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി.മുരളീധരന്‍ ഉറപ്പുനല്‍കി.