മാഹിയിൽ ഇടതുസ്വതന്ത്രന് ജയം

Tuesday 05 May 2026 12:00 AM IST

മാഹി: പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ.ടി.അശോക്‌കുമാറിന് 1115 വോട്ടുകളുടെ ജയം. സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ രമേശ് പറമ്പത്തിനെയാണ് തോൽപ്പിച്ചത്. അശോക്‌കുമാർ 8375 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 7260 വോട്ടുകൾ ലഭിച്ചു. എൻ.ഡി.എ.സ്ഥാനാർത്ഥി അങ്കവളവിൽ ദിനേശന് 6969 വോട്ടുകളും ഐ.യു.എം.എൽ സ്ഥാനാർത്ഥി മുഹമ്മദ് സമീൽ 800 വോട്ടുകളും നേടി.