കുത്തിവയ്പ്പിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിൽ കുടുങ്ങി; ചികിത്സാപ്പിഴവ് ആരോപിച്ച് വയോധിക

Friday 22 May 2026 1:53 PM IST

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവുണ്ടായതായി പരാതി. കുത്തിവയ്പ്പിന് പിന്നാലെ വയോധികയുടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി. ഒരുവ‌ർഷം മുൻപ് ഭക്ഷ്യവിഷബാധയുടെ ചികിത്സക്കെത്തിയ വത്സലയാണ് (68) ചികിത്സാപ്പിഴവാരോപിക്കുന്നത്.

കുത്തിവയ്പ്പെടുക്കുന്നതിനിടെ സൂചിയുടെ ഒരു ഭാഗം ശരീരത്തിൽ കുടുങ്ങുകയായിരുന്നുവെന്നാണ് വത്സല പറയുന്നത്. ഇത് നീക്കാൻ കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും സൂചി പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. സംഭവം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി പറഞ്ഞു.