മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി
Monday 01 June 2026 1:15 AM IST
തിരുവനന്തപുരം: മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവായി. സി.പി.ജോണിനാണ് തിരുവനന്തപുരം ജില്ലയുടെ ചുമതല. കൊല്ലം- ഷിബു ബേബിജോൺ, പത്തനംതിട്ട- പി.സി.വിഷ്ണുനാഥ്, ആലപ്പുഴ- എം.ലിജു, കോട്ടയം- മോൻസ് ജോസഫ്, ഇടുക്കി- അനൂപ് ജേക്കബ്, എറണാകുളം- റോജി എം.ജോൺ, തൃശൂർ- ഒ.ജെ.ജെനീഷ്, പാലക്കാട്- എൻ.ഷംസുദ്ദീൻ, മലപ്പുറം- പി.കെ.ബഷീർ, കോഴിക്കോട്- എ.പി.അനിൽകുമാർ, വയനാട്- ടി.സിദ്ദിഖ്, കണ്ണൂർ- സണ്ണി ജോസഫ്, കാസർകോട്- കെ.എം.ഷാജി എന്നിങ്ങനെയാണ് മറ്റുള്ളവർക്കുള്ള ചുമതല.