നീതിതേടി കുടുംബത്തിന്റെ പോരാട്ടം
(നവീൻ ബാബു കേസിന്റെ നാൾവഴി)
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ
സി.ബി.ഐ അന്വേഷണത്തിന് വഴിതുറക്കുമ്പോൾ ഒന്നര വർഷം നീണ്ട നിയമപോരാട്ടത്തിന്റെ ചിത്രം മുന്നിലുണ്ട്.
2024 ഒക്ടോബർ 14
കണ്ണൂർ കളക്ടറേറ്റിൽ, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, അധിക്ഷേപ പ്രസംഗം നടത്തുന്നു.
ഒക്ടോ. 15
രാവിലെ, കണ്ണൂർ പള്ളിക്കുന്നിലെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.പി. ദിവ്യ ഒളിവിൽ
ഒക്ടോ.19
ഒളിവിലിരിക്കെ ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം ഹാജരായി പി.പി. ദിവ്യ രാജിക്കത്ത് സമർപ്പിച്ചു
ഒക്‌ടോ. 28 പൊലീസ് കേസ് അന്വേഷിക്കാൻ എസ്.ഐ.ടി രൂപീകരിച്ചു.
ഒക്ടോ. 29
ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിരസിച്ചു; ദിവ്യ അറസ്റ്റിൽ. ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു
നവം. 8
ദിവ്യക്ക് ജാമ്യം. സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ എല്ലാ ഔദ്യോഗികസ്ഥാനങ്ങളിൽ നിന്നും നീക്കി, ബ്രാഞ്ച് അംഗം മാത്രമായി നിലനിർത്തി.
നവം. 26 സി.ബി.ഐ. അന്വേഷണത്തിന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഡയറിയും വിശദ സത്യവാങ്മൂലവും സമർപ്പിക്കാൻ ഉത്തരവ്.
2025 ജനു.6
സിംഗിൾ ബഞ്ച് സി.ബി.ഐ. അന്വേഷണ ഹർജി തള്ളി. എസ്.ഐ.ടി. അന്വേഷണം കണ്ണൂർ ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ തുടരാൻ ഉത്തരവ്.
മാർച്ച് 3
ഡിവിഷൻ ബഞ്ചും ഹർജി തള്ളി. വ്യക്തിപരമായ വികാരങ്ങളുടെ അടിസ്ഥാനത്തിൽ സി.ബി.ഐക്ക് കൈമാറാൻ കഴിയില്ലെന്ന് കോടതി .
മാർച്ച് 29
82 പേരുടെ മൊഴിയും ശാസ്ത്രീയ തെളിവും ഉൾക്കൊള്ളുന്ന കുറ്റപത്രം കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എസ്.ഐ.ടി. സമർപ്പിച്ചു. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് പി.പി. ദിവ്യ ഏക പ്രതി.
ഏപ്രിൽ 14
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ മഞ്ജുഷ സുപ്രീം കോടതിയെ സമീപിച്ചു.
ഏപ്രിൽ 18
സുപ്രീം കോടതിയും ഹർജി തള്ളി
ജൂലായ് 19
എസ്.ഐ.ടി. അഡിഷണൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി ദിവ്യ ഹൈക്കോടതിയിൽ.
ആഗസ്റ്റ് 25
കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാട്ടി മഞ്ജുഷ കോടതിയെ സമീപിച്ചു. ദിവ്യയുടെ ഫോൺ കോൾ ലിസ്റ്റ് ഉൾപ്പെടെ നിർണ്ണായക തെളിവുകൾ മറച്ചുവച്ചതായി ആരോപിച്ചു.
ഒക്ടോ. 26
ദിവ്യക്കും പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തനും എതിരെ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം പത്തനംതിട്ട കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
2026 മാർച്ച് 16
കുറ്റപത്രത്തിലെ വീഴ്ചകൾ പരിഹരിച്ച് തുടരന്വേഷണ റിപ്പോർട്ട് മേയ് 30നകം സമർപ്പിക്കാൻ കോടതി നിർദേശം.
മേയ് 30
പുതിയ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു.
മേയ് 31
യു.ഡി.എഫ് സർക്കാർ സി.ബി.ഐക്ക് വിടുമെന്ന വിവരം പുറത്തുവന്നു