പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ; റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ആഭ്യന്തരമന്ത്രി

Thursday 21 May 2026 2:58 PM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് രമേശ് ചെന്നിത്തല റിപ്പോർട്ട് തേടിയത്. പരോൾ നൽകാൻ ഇടയായ സാഹചര്യം, മാനദണ്ഡം, പരോൾ അനുവദിച്ചതാര് തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾക്കാണ് കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. അന്വേഷണത്തിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ തുടർനടപടികൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു.