ക്ഷേമ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു; വി ഡി സതീശന് സര്‍ക്കാരിന് ആശംസകളുമായി പിണറായി
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശനും മന്ത്രിമാര്‍ക്കും അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. പുതിയ സര്‍ക്കാരിനെ അഭിനന്ദിച്ച പിണറായി
മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും പുതിയ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്‍ മുഖ്യമന്ത്രിയുടെ അഭിനന്ദന പ്രകടനം.
പിണറായി വിജയന് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങള്‍. മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും പുതിയ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകള്‍ക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നല്കുന്നു.