പ്രഭു വാര്യർക്ക് മാദ്ധ്യമ പുരസ്‌കാരം

Friday 08 May 2026 4:31 PM IST

ചാലക്കുടി: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരളയുടെ (ഐ.എച്ച്.കെ) മാദ്ധ്യമ പുരസ്‌കാരത്തിന് അച്ചടി വിഭാഗത്തിൽ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അർഹനായി. ഡോ. കെ.പി. സുധാകരൻ നായർ മെമ്മോറിയൽ വിഷ്വൽ മീഡിയ അവാർഡ് ഡോ. രാജേഷ് കുമാറിനും ഓഡിയോ മീഡിയ അവാർഡ് ക്ലബ് എഫ്.എമ്മിനും ലഭിച്ചു.

ചാലക്കുടിയിൽ നാളെ നടക്കുന്ന ഐ.എച്ച്.കെയുടെ 108ാം സംസ്ഥാന ശാസ്ത്ര സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മറ്റ് അവാർഡുകൾ: ഡോ. കെ.എൻ. സന്തോഷ്‌കുമാർ (മികച്ച ഹോമിയോ ഡോക്ടർക്കുള്ള ഡോ. എൻ.കെ. ജയറാം അവാർഡ് ), ഡോ. ഹന കുരിക്കൾ (ഡോ. ആർ. പ്രകാശ് മെമ്മോറിയൽ ഓർഗനോൺ പ്രതിഭാ പുരസ്‌കാരം), ഡോ. സായിജി പി.ആർ (ഡോ. ബി. ജയപ്രകാശിനി മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ എക്സലൻസ് അവാർഡ്). 2008 മുതൽ കേരളകൗമുദി പത്രാധിപസമിതി അംഗമായ പ്രഭു വാര്യർ 25 വർഷമായി മാദ്ധ്യമ പ്രവർത്തന രംഗത്തുണ്ട്. ഭാര്യ: ആശ വാര്യർ (കോക്കൂർ ഗവ. സ്‌കൂൾ അദ്ധ്യാപിക), മകൾ: ആര്യ വാര്യർ (എം.ബി.ബി.എസ് വിദ്യാർത്ഥിനി).