റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടൽ, ഉത്തരവിൽ പിശക്

Sunday 24 May 2026 12:00 AM IST

തിരുവനന്തപുരം:റാങ്ക് ലിസ്റ്റുകൾക്ക് തുല്യ പരിഗണന ഇല്ലെന്ന നിയമപ്രശ്നം കണ്ടെത്തിയതോടെ പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടാൻ ശുപാർശ ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിച്ച് പകരം പുതിയ കത്ത് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അധിക കാലാവധിയിൽ പി.എസ്.സി അന്തിമ തീരുമാനം അറിയിക്കും. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടുമെന്നായിരുന്നു ശുപാർശ. ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.