എസ്.എസ്.എൽ.സി ഫലം നാളെ പ്രഖ്യാപിക്കും

Thursday 14 May 2026 12:57 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ തന്നെ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മി മേരി ജോസഫും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെയും ചേർന്ന് ഉച്ചയ്ക്ക് ശേഷമാവും പ്രഖ്യാപിക്കുക. ഇതിന് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചു. സർക്കാർ അധികാരമേൽക്കാത്തത് പരീക്ഷാഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇന്നലെ ചേർന്ന പരീക്ഷാബോർഡ് യോഗമാണ് ഫലപ്രഖ്യാപന തീയതിയിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. മാറ്റമുണ്ടായാൽ പ്ലസ് വൺ പ്രവേശനത്തെയും ബാധിക്കും.

www.results.kite.kerala.gov.in, 'Sabhalam KITE' മൊബൈൽ ആപ്പ് എന്നിവ വഴി ഫലങ്ങളറിയാം. 'നമ്മുടെ കേരളം' ആപ്പിലും ലഭ്യമാകും.