പ്രകടനം: 15 പേർക്ക് എതിരെ നടപടി വരും

Sunday 10 May 2026 12:40 AM IST

തിരുവനന്തപുരം:വി.ഡി.സതീശനെ അനുകൂലിച്ചും കെ.പി.സി.സിയുടെ വിലക്ക് ലംഘിച്ചും പ്രതിഷേധ പ്രകടനം നടത്തിയ ജില്ലയിലെ 15 നേതാക്കൾക്കെതിരെ അച്ചടക്ക നടപടി വന്നേക്കും.കെ.പി.സി.സി അംഗം ചെമ്പഴന്തി അനിൽ , ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി .ആർ പ്രതാപൻ, കൈമനം പ്രഭാകരൻ, ടി .സനാജ്, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ, അംബിരാജ തുടങ്ങിയ നേതാക്കൾക്കാണ് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.