ഇടവമാസ പൂജകൾക്കായി ശബരിമല നടതുറന്നു
Friday 15 May 2026 1:04 AM IST
പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്‌നി പകർന്നു. ഇന്ന് മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാംപടിയിൽ പടിപൂജ ഉണ്ടായിരിക്കും. ഇടവമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടഅടയ്ക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് 25ന് നട തുറക്കും. 26നാണ് പ്രതിഷ്ഠാദിനം.